ജീവനും ഒരു ചിറകുണ്ടായിരുന്നു,
മുന്‍പേ പറന്ന പക്ഷിയില്‍ നിന്നടര്‍ന്ന
തൂവലുകള്‍ ചേര്‍ത്ത് തുന്നിയ ചിറക്.
അരികുകള്‍ ചിതറിയ ,മാംസ മണമില്ലാത്ത
തലോടാന്‍ മാത്രമറിയുന്ന അപ്പൂപ്പന്‍ താടികള്‍.
ഉദരത്തിലേറി ആദ്യം നനഞ്ഞു ..പിന്നെ
കനം വച്ചപ്പോള്‍ അമ്മയതിനെ പുറംതള്ളി
സ്വയം പറന്നപ്പോള്‍ എവിടെയൊക്കെയോ
മുറിവുകള്‍ പറ്റി രക്തം കിനിഞ്ഞു.
ഇപ്പോള്‍ പിന്‍പേ പറക്കുന്ന പക്ഷിയായി
മറ്റൊരു ചിറകിനായി തൂവല്‍ പൊഴിക്കുന്നു...
No comments:
Post a Comment