ഒരു വര്‍ഷം മുന്‍പ് നടന്ന , രാജ്യമാകെ ഇളക്കി മറിച്ച ഒരു കേസിന്‍റെ അലയൊലികള്‍ ..മൃത പ്രായയായി, മരണമെങ്കിലും ശാന്തി നല്‍കട്ടെ എന്ന് കേഴുന്ന ആ പെണ്‍കുട്ടിയെ അവര്‍ ഉപേക്ഷിച്ചത് മഹിപാല്‍പൂരിലെ കുപ്രസിദ്ധമായ ആ ഫ്ലൈ ഓവറിനു താഴെ ആയിരുന്നു . അതിലൂടെ എയര്‍ പോര്‍ട്ട് ടാക്സിയില്‍ സഞ്ചരിക്കുമ്പോള്‍ സുഹൃത്ത് ആകുലതകളാല്‍ നെടുവീര്‍പ്പിട്ടു. ആര്‍ക്കും ചെയ്യാവുന്ന കാര്യം , അതല്ലാതെ എന്ത് ചെയ്യാന്‍? വിധി വന്നു ശിക്ഷകളും തീര്‍ന്നു. ബാക്കിയാവുന്നത് എന്ത് എന്ന ഒരു ചോദ്യത്തിനു ഉത്തരം കിട്ടിയത് ഇതാണ്.. ദക്ഷിണ ഡല്‍ഹിയുടെ ഉള്ളറകളില്‍ എവിടെയോ എരിഞ്ഞു തീരുന്ന ചില ജീവിതങ്ങള്‍ ...നമ്മളില്‍ ആരും മറിച്ചു നോക്കാന്‍ പോലും ഇഷ്ടപ്പെടാതെ ചിതലരിച്ചു പോവുന്ന പുസ്തകങ്ങളെ പോലെ...ആര്‍ കെ പുരം രവി ദാസ് ക്യാമ്പ് കോളനിയില്‍ സംശയത്തിന്‍റെ മുള്‍മുനകളില്‍ നിര്‍ത്തുന്ന കണ്‍ ചോദ്യങ്ങള്‍ക്കു മുന്നില്‍ തല കുനിക്കേണ്ടി വരുന്ന ഒരു കൂട്ടം പാവം ജനങ്ങള്‍..കുറ്റവാളികള്‍ ആവുന്നതിനു മുന്‍പ് അവരെല്ലാം ഇവരിലെ പലരുമായിരുന്നു..ഇന്ത്യയിലെ സാധാരണ ജനങ്ങള്‍.
ആവശ്യം ഉള്ള ഇടങ്ങളില്‍ സദാചാര ബോധം ഉപയോഗിക്കാന്‍ മറന്നു പോവുന്ന അഭ്യസ്തവിദ്യരായ പൗരന്‍മാര്‍ എന്തിനാണ് ഇവരെ അകറ്റി നിര്‍ത്തുന്നതെന്ന സംശയം ബാക്കിയാവുന്നു ...ജനിച്ചു വീഴുന്നതും വളര്‍ന്നു കൊണ്ടിരിക്കുന്നതുമായ കുഞ്ഞുങ്ങളെ...ജോലി തേടി പോവുന്ന യുവ തലമുറകളെ ഇത്തരത്തില്‍ "കള്ളന്‍റെ മകന്‍" എന്ന പോലെ ചാപ്പ കുത്തി മുന്‍വിധികളോടെ പൊതുജനം സ്വീകരിക്കുന്നത് എന്തിനാണ് ? വരണ്ടുണങ്ങിയ ആ തെരുവോരങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ എല്ലാ കണ്ണുകളിലും അനിശ്ചിതമായ ഭാവിയുടെ നീര്‍കണങ്ങള്‍ പെയ്യാനൊരുങ്ങി ഇരുണ്ട നിറം പൂണ്ടിരുന്നു ..കപടമായ സദാചാര ബോധം ഇരുട്ടിലാക്കിയ ഒരു ജനതയുടെ വിഹ്വലതകള്‍ അസ്വസ്ഥമാക്കുന്നു വഴികളെ ..
No comments:
Post a Comment