എന്നും ഒരു പാട് ഓര്‍മ്മകള്‍ തരുന്ന ഡിസംബര്‍ ..ഡിഗ്രി പഠന കാലത്തെ കോണ്‍വെന്‍ടിലെ നിമിഷങ്ങള്‍ ഓര്‍മ്മ വരുന്നു . ഡിസംബര്‍ 1 നു തുടങ്ങി 24 തിയ്യതി രാത്രിയിലെ കുര്‍ബാന വരെ സന്തോഷത്തിന്‍റെ നല്ല നിമിഷങ്ങള്‍ മാത്രമായിരുന്നു...വൈകുന്നേരം 5.30 മുതല്‍ തുടങ്ങുന്ന സ്റ്റഡി ടൈം (സൈലെന്‍സ് ടൈം ). സിസ്റ്റര്‍മാരുടെ ശബ്ദം കേള്‍ക്കുമ്പോള്‍ മാത്രം സ്റ്റഡി ടേബിളില്‍ വന്നിരിക്കുന്നത് ഒരു സാധാരണ കാര്യം മാത്രം . പക്ഷെ ഒന്നാം തിയ്യതി മുതല്‍ നല്ല കുട്ടികളായി എല്ലാവരും അവരവരുടെ ടേബിളില്‍ ഉണ്ടാവും . ലെറ്റര്‍ ബോക്സിലേക്കുള്ള എഴുത്ത് കുത്തുകളുടെ ബഹളം ..ക്രിസ്തുമസ് ഫ്രണ്ടിനോട് പറയാനുള്ള വാക്കുകളുടെ മേളം. റൂമിന് പുറത്തുള്ള വരന്തകളിലെ ടേബിളുകള്‍ സജീവം..രാത്രി ഭക്ഷണത്തിന് ബെല്ലടിക്കുമ്പോള്‍ ലെറ്റര്‍ ബോക്സിനടുത്തേക്ക് ഒരു ഓട്ടമാണ് ..പിന്നെ ബഹളം, പൊട്ടിച്ചിരികള്‍, പരിഭവങ്ങള്‍. ഡിസംബര്‍ എട്ടിനു വാര്‍ഡന്‍ സിസ്റ്റര്‍ ലിറ്റില്‍ മേരിയുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്കും ക്രിസ്തുമസിനുമായി പാട്ട്, ഡാന്‍സ് സ്കിറ്റ് എല്ലാം ഉണ്ടാവും. തണുത്ത രാത്രികളില്‍ ഓഡിറ്റൊറിയത്തിലെ പ്രാക്ടീസ്. ഇല പൊഴിഞ്ഞ മരങ്ങള്‍ ആത്മാക്കളെ പോലെ നിശബ്ധമായി നിലാവില്‍ കാവല്‍ നില്‍ക്കുന്ന വഴികളിലൂടെ ഹോസ്റ്റലിലേക്കുള്ള തിരിച്ചു പോക്ക്. എല്ലാവര്‍ക്കും സമ്മാനങ്ങളും കേക്കും മേടിക്കാനുള്ള എന്‍റെയും ബ്ലെസ്സിയുടെയും ഓട്ടം ..ഹോസ്റ്റലില്‍ നിന്നും പുറത്തു ചാടാന്‍ ലീഡര്‍മാര്‍ക്കുള്ള ഒരു അവസരവും ഞങ്ങള്‍ പാഴാക്കിയിരുന്നില്ല. കാത്തിരുന്ന് വരുന്ന ക്രിസ്തുമസ് ദിനം ..സമ്മാനങ്ങളും സാന്താക്ലോസും ആട്ടിടയന്മാരും കന്യാമറിയവും ഉണ്ണി യേശുവുമായി തിരുപ്പിറവിയുടെ സന്തോഷത്തിന്‍റെ കരോള്‍ പാടി നടന്ന വഴികള്‍ ..മഞ്ഞു കണം പേറുന്ന ഒരു പുല്‍ക്കൊടി പോലും നിശബ്ദമാവുന്ന രാതികള്‍ ..മതിയാവോളം മധുരം കഴിച്ചു ഒടുവില്‍ കുര്‍ബാനയും കഴിഞ്ഞു തീരുമ്പോള്‍ ഓര്‍ത്തില്ല , പിന്നീടു ഈ നിമിഷങ്ങള്‍ക്ക് ഇത്ര ഭംഗി ഉണ്ടാവുമെന്ന് ...എല്ലാ വിശ്വാസങ്ങളും ഒന്നാണെന്നും നല്ല മനുഷ്യനും സൗഹൃദങ്ങള്‍ക്കും സ്നേഹത്തിന്‍റെ ഒരേഒരു ഭാഷയാണ് ശക്തിയെന്നും പഠിപ്പിച്ച എന്‍റെ കോണ്‍വെന്റ് ക്രിസ്തുമസ് നിമിഷങ്ങള്‍ ...ഡിസംബറിനോട് പിന്നെയും പ്രണയം തോന്നുന്നു .....
Tuesday, December 24, 2013
വീണ്ടും ഒരു ക്രിസ്തുമസ്.........

Subscribe to:
Post Comments (Atom)
No comments:
Post a Comment